|    May 26 Fri, 2017 1:52 am
FLASH NEWS

തെരുവുനായ ആക്രമണം; നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞു

Published : 30th August 2016 | Posted By: SMR

കൊച്ചി: തെരുവുനായകള്‍ ആക്രമിക്കുന്നതിനായി കൂട്ടത്തോടെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട് ഓട്ടോ ഡ്രൈവറുടെ വൃക്ക തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്ന അമ്മയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു.
പിറവം കളമ്പൂര്‍ ചെല്ലിക്കാട്ടില്‍ ഷൈമോനാണ്(41) ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ തകര്‍ന്ന  ഇദ്ദേഹത്തിന്റെ ഇടതു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ എറണാകുളം കച്ചേരിപ്പടി- പച്ചാളം റൂട്ടില്‍ അയ്യപ്പന്‍കാവ് കണ്ണച്ചന്‍തോട് ജങ്ഷനിലായിരുന്നു സംഭവം.
എറണാകൂളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോ ഡ്രൈവറായ ഷൈമോന്‍ ഞായറാഴ്ച രാത്രി പച്ചാളത്തേക്ക് യുവതിയും കുഞ്ഞുമായി പോകുമ്പോള്‍ കണ്ണച്ചന്‍തോട് ഭാഗത്ത് വച്ച് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ഓട്ടോറിക്ഷയുടെ നേരെ ചാടിവീഴുകയായിരന്നു.
ഷൈമോന്‍ ബ്രേക്കിട്ടെങ്കിലും ഓട്ടോയുടെ പിന്‍ചക്രം ഒരു നായയുടെ ദേഹത്ത് കൂടി കയറിയിറങ്ങി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
റോഡില്‍ തെറിച്ചു വീണ ഷൈമോന്റെ ദേഹത്തേക്കാണ് ഓട്ടോ വീണത്. വയറിന്റെ ഭാഗം ഓട്ടോ വീണ് തകര്‍ന്ന അവസ്ഥയിലായിരുന്നു. വയറില്‍ കടുത്ത രക്തസ്രാവമുണ്ടായ അവസ്ഥയിലാണ് ഷൈമോനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day