|    Mar 28 Tue, 2017 5:48 pm
FLASH NEWS

തെരുവുനായ ആക്രമണം: നടപടി സ്വീകരിക്കണമെന്ന് ചിറ്റിലപ്പിള്ളി

Published : 21st August 2016 | Posted By: SMR

കൊച്ചി: പുല്ലുവിളയില്‍ സിലുവമ്മയെന്ന വയോധികയെ നൂറോളംവരുന്ന തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നുതിന്ന സംഭവത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും സര്‍ക്കാരും നടപടി സ്വീകരിക്കാത്തത് അപലപനീയവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. മനുഷ്യരക്തത്തിന്റെയും മാംസത്തിന്റെയും രുചിയറിഞ്ഞ തെരുവുനായ്ക്കള്‍ ഇനിയും മറ്റുള്ളവരെയും ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍, ഇവയെ എത്രയും വേഗം ഉന്മൂലനം ചെയ്യുവാനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കണം. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസവും ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടും ഇതുവരെയും അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് കോടതി വിധിയോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day