|    Sep 26 Tue, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തെരുവുനായ ആക്രമണം: കുട്ടികളടക്കം 11 പേര്‍ക്ക് പരിക്ക്

Published : 11th September 2016 | Posted By: SMR

കായംകുളം: കായംകുളത്ത് ഭീതിപരത്തി വീണ്ടും തെരുവുനായ ആക്രമണം. ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. പുതുപ്പള്ളി കൊട്ടാരത്തില്‍ കോട്ടയില്‍ അമ്മിണി ഡാനിയേല്‍ (50), കാട്ടില്‍ തെക്കതില്‍ ശാന്തികൃഷ്ണ (23), ഓലകെട്ടിയമ്പലം കൊട്ടാരത്തില്‍ ശ്രീദേവിയമ്മ (80), പെരിങ്ങാല പുതുക്കാട്ട് മേടയില്‍ ആദിത്യന്‍ (12), കണ്ണങ്കരയില്‍ ഗോപാലകൃഷ്ണന്റെ മകള്‍ ദേവീപാര്‍വതി (നാലര), ഇടശ്ശേരി പടീറ്റതില്‍ രവികുമാറിന്റെ മകള്‍ ഗ്രേഷ്മ (9), ഗോകുലത്തില്‍ മണിയന്‍ (65), വാഴപ്പള്ളി പടീറ്റതില്‍ സരസ്വതി (60), പേള അരുണ്‍ഭവനത്തില്‍ അരുണ്‍ (20), എരുവ വൃന്ദാവനത്തില്‍ വേലുക്കുട്ടിനായര്‍ (64), എറണാകുളം മണിയത്ത് വീട്ടില്‍ ബ്രണ്ടര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അമ്മിണി, സരസ്വതി, വേലുക്കുട്ടിനായര്‍ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കായംകുളം താലൂക്കാശുപത്രിയിലും ചികില്‍സ തേടി.
പെരിങ്ങാല സ്വദേശികളായ ബേബി പാര്‍വതിക്കും ഗ്രീഷ്മയ്ക്കും വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തെരുവ്‌നായയുടെ കടിയേറ്റത്. വേലുക്കുട്ടിനായരൊഴികെയുള്ളവര്‍ ഒരേ നായയുടെ ആക്രമണത്തിനാണിരയായത്.
നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പട്ടണത്തിലെ വിവിധ ഭാഗങ്ങളിലായി കുട്ടികളടക്കം 17 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
പ്രദേശത്ത് പേയിളകിയ നായകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നിരവധി വളര്‍ത്തുമൃഗങ്ങളും  തെരുവ് നായകളുടെ ആക്രമണത്തിന് ഇരയാവുന്നുണ്ട്. കഴിഞ്ഞ ദിവസം പുല്ലുകുളങ്ങരയില്‍ പേയിളകിയ നായയുടെ കടിയേറ്റ് പോത്ത് ചത്തതോടെ പ്രദേശവാസികള്‍ ഭയപ്പാടിലാണ്.
നായയുടെ കടിയേറ്റ് താലൂക്കാശുപത്രിയില്‍ ചികില്‍സക്കെത്തുന്നവര്‍ക്ക് ടിടിയും ആന്റി റാബിസ് വാകസിനും മാത്രമാണ് നല്‍കുന്നത്. കൂടുതല്‍ പ്രതിരോധത്തിനുള്ള ഇമ്യുണോഗ്ലോബുലിന്‍ എന്ന വാക്‌സിന്‍ ഇവിടെ ലഭ്യമല്ലാത്തതിനാല്‍ മവേലിക്കരക്കോ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കോ കടിയേറ്റവരെ പറഞ്ഞയക്കുകയാണ് പതിവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക