തെരുവുനായ്ക്കള്‍ 50 ഓളം കോഴികളെ കടിച്ചുകൊന്നു
Published : 29th October 2015 | Posted By: SMR
വെഞ്ഞാറമൂട്: തെരുവുനായ്ക്കള്‍ 50 ഓളം കോഴികളെ കടിച്ചുകൊന്നു. തേമ്പാംമൂട് കലുങ്കിന്മൂട് കിഴക്കുംകര വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ വീട്ടിലെ പൂര്‍ണ വളര്‍ച്ചയെത്തിയ 50 ഓളം കോഴികളെയാണ് തെരുവുനായ്ക്കള്‍ കൊന്നൊടുക്കിയത്. ഇന്നലെ പുലര്‍ച്ചെ കൂട്ടില്‍ നിന്നും കോഴികള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോഴേക്കും ഇരുമ്പ് കൂടുകള്‍ പൊളിച്ച് അകത്തുകടന്ന നായ്ക്കള്‍ കോഴികളെ ആക്രമിക്കുന്നതായി കണ്ടു. തുടര്‍ന്ന് നായ്ക്കളെ തുരത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൂട്ടിലുണ്ടായിരുന്ന മുഴുവന്‍ കോഴികളും ചത്തതായി കണ്ടെത്തിയത്. പേരുമം ജുമാ മസ്ജിദിലെ മുഅദ്ദിനായ മുഹമ്മദ് ബഷീര്‍ പള്ളിയില്‍ നിന്നും കിട്ടുന്ന വരുമാനവും ഭാര്യ കോഴിയെ വളര്‍ത്തി മുട്ട വിറ്റുകിട്ടുന്ന പണവും കൊണ്ടാണ് നിത്യവൃത്തി നടന്നുപോന്നിരുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.