|    May 23 Tue, 2017 12:37 pm
FLASH NEWS

തെരുവുനായ്ക്കള്‍ 20 പോരുകോഴികളെ കടിച്ചുകൊന്നു

Published : 17th September 2016 | Posted By: SMR

മട്ടാഞ്ചേരി: തെരുവുനായ്ക്കള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാതെ ബന്ധപ്പെട്ടവര്‍  മൗനം പാലിക്കുമ്പോള്‍ നാട്ടില്‍ ഭീതിയുയര്‍ത്തി നായ്ക്കള്‍ തെരുവുകള്‍ വാഴുകയാണ്. രാത്രിയെന്നും പകലുമെന്നും വ്യത്യാസമില്ലാതെ ഇവറ്റകളില്‍ നിന്നു പലവിധ അക്രമങ്ങളാണ് നേരിടേണ്ടിവരുന്നത്. ഇന്നലെ നസ്രത്തു വെളിപ്പറമ്പില്‍ ചാര്‍ളിയുടെ 20 പോരു കോഴികളെയാണ് ഒരുസംഘം തെരുവുനായ്ക്കള്‍ വകവരുത്തിയത്. കോഴികളില്‍ തന്നെ ജയന്റ് ഇനത്തില്‍ പെടുന്ന ഇവയ്ക്ക് പൂവന് 3500ന് മുകളിലാണു വില. മൂന്നടിവരെ ഉയരം വയ്ക്കുന്നവയാണ്. പെടയ്ക്ക് 1000നു മുകളിലാണു വിലയെന്ന് ചാര്‍ളി പറഞ്ഞു. അപൂര്‍വമായ ഒരു ജോഡി കാപ്പിരി കോഴിയും കാട്ടുകോഴിയും ഇതില്‍ പെടും. മുട്ടയിട്ടുകൊണ്ടിരുന്ന 17 പിടക്കോഴികള്‍ നായ്ക്കള്‍ വകവരുത്തിയതില്‍ പെടുന്നു.
കോഴിമുട്ട വിറ്റ് ഉപജീവനം നടത്തുന്ന ചാര്‍ളിയുടെ ജീവിതമാര്‍ഗമാണു തകര്‍ന്നത്. കൂടുകളിലും മരത്തിലുമായി 60 കോഴികളാണു ചാര്‍ളിക്ക് ഉണ്ടായിരുന്നത്. കൂടുകള്‍ തകര്‍ത്താണ് നായ്ക്കള്‍ പരാക്രമം നടത്തിയത്. മരങ്ങളില്‍ കയറിയ കോഴികള്‍ മാത്രമാണു രക്ഷപെട്ടത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഭയന്നതിനാല്‍ ഇനി ഒരാഴ്ച കഴിയാതെ ബാക്കി കോഴികള്‍ മുട്ടയിടില്ലെന്നും അദ്ദേഹം പറഞ്ഞു. നാലുമാസം മുതലുള്ള കോഴികള്‍ കൊല്ലപ്പെട്ടവയില്‍ പെടുന്നു.
ഇലക്ട്രീഷ്യനായിരുന്ന ചാര്‍ളി ചിക്കുന്‍ഗുനിയ ബാധയെത്തുടര്‍ന്ന്  കഴിഞ്ഞ എട്ടുവര്‍ഷമായി കോഴികൃഷിയിലൂടെയാണു ജീവിതം കരുപ്പിടിപ്പിക്കുന്നത്. അധികൃതരുടെ കൃത്യവിലോപം തകര്‍ത്തത് തന്റെ ജീവിതമാര്‍ഗമാണ് അതിനാല്‍  നഷ്ടപരിഹാരത്തിനായി നടപടിക്കൊരുങ്ങുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day