|    Apr 25 Tue, 2017 10:11 am
FLASH NEWS

തെരുവുനായ്ക്കള്‍ നൂറിലധികം കോഴികളെ കടിച്ചുകൊന്നു

Published : 29th October 2016 | Posted By: SMR

കൊയിലാണ്ടി: തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് നൂറിലധികം കോഴികളെ കടിച്ചുകൊന്നു. മുത്താമ്പി വൈദ്യരങ്ങാടിയിലെ തറുവയല്‍ക്കുനി നിസാര്‍ മന്‍സില്‍ മുനീറിന്റെ എംഎംകെ കോഴി സ്റ്റാളിലെ 110 കോഴികളെയാണ് ഇന്നലെ പുലര്‍ച്ചെ നായകള്‍ കടിച്ചുകൊന്നത്. പഴയ പീടികമുറിയുടെ പലകകള്‍ തകര്‍ത്താണ് നായകള്‍ അകത്തുകടന്നത്. പുലര്‍ച്ചെ സവാരിക്കിറങ്ങിയവര്‍ കോഴികളുടെ ശബ്ദം കേട്ട് ചെന്നുനോക്കിയപ്പോഴാണ് 15 ലധികം നായകള്‍ കടമുറിയില്‍ കയറി കോഴികളെ കടിക്കുന്നത് കണ്ടത്. മുത്താമ്പിയില്‍ നേരത്തെയും തെരുവു നായകളുടെ ശല്യം ശക്തമായിരുന്നു. കൊയിലാണ്ടി പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day