|    Jul 29 Sat, 2017 5:23 pm
FLASH NEWS

തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു

Published : 1st October 2016 | Posted By: Abbasali tf

ചാവക്കാട്: കൂട്ടമായെത്തിയ തെരുവു നായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു. കടപ്പുറം വട്ടേകാട് തെക്ക് രായംമരക്കാര്‍ വീട്ടില്‍ റാഫിയുടെ വീട്ടിലെ രണ്ട് ആട്ടിന്‍ കുഞ്ഞുങ്ങളടക്കം നാല് ആടുകളേയാണ് തെരുവു നായ്ക്കള്‍ വക വരുത്തിയത്. കൂട് പൊളിച്ച ശേഷമാണ് നായ്ക്കള്‍ ആക്രമണം നടത്തിയിട്ടുള്ത്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരുവു നായ്്ക്കളുടെ ആക്രമണം വ്യാപകമായിട്ടും ഇതു വരെ അധികൃതര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന പരാതി ശക്തമായിട്ടുണ്ട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി സംഭവ സ്ഥലം സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക