|    Sep 25 Mon, 2017 8:52 pm
FLASH NEWS
Home   >  Fortnightly   >  

തെരുവു നായ്ക്കളെ മൃഗസ്‌നേഹികള്‍ സംരക്ഷിക്കണം

Published : 22nd August 2016 | Posted By: Navas Ali kn

STRAY DOG
സംസ്ഥാനത്ത് വന്ധ്യംകരിക്കുന്ന തെരുവു നായ്ക്കളെ ഭക്ഷണം നല്‍കി സംരക്ഷിക്കാനുള്ള ചുമതല മൃഗസ്‌നേഹി സംഘടനകള്‍ക്ക്. സെപ്തംബര്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. തെരുവുനായ്ക്കളെ വന്ധ്യംകരിച്ച ശേഷം സംരക്ഷിക്കുന്നതിനായി ജില്ലാ ഫാമുകളില്‍ രണ്ടേക്കര്‍ സ്ഥലം കണ്ടെത്തും. ഇവിടെയുള്ള നായകള്‍ക്ക് മൃഗസ്‌നേഹി സംഘടനകളാണ് ഭക്ഷണം നല്‍കേണ്ടതെന്നും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ അക്രമകാരികളായ നായകളെ കൊല്ലുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഈ തീരുമാനത്തിന് പ്രതിപക്ഷവും പിന്‍തുണ അറിയിച്ചിട്ടുണ്ട്. മൃഗസ്‌നേഹി സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക