|    Sep 22 Fri, 2017 6:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തെരുവുനായ്ക്കളെ പേടിച്ചോടിയ കോളജ് വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു

Published : 19th November 2016 | Posted By: SMR

എരുമപ്പെട്ടി(തൃശൂര്‍): പാല്‍ വാങ്ങാന്‍ പോവുന്നതിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. എരുമപ്പെട്ടി കടങ്ങോട് തെക്കുംമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ(18)യാണു മരിച്ചത്.
ഇന്നലെ രാവിലെ ആറേകാലോടെ പാല്‍ വാങ്ങാനായി അയല്‍വാസിയായ ഇടിക്കാട്ട് വീട്ടില്‍ അനന്തഗോപന്റെ വീട്ടുപറമ്പിലൂടെ പോവുകയായിരുന്ന ഗ്രീഷ്മയെ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുന്നതിനിടെ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. 25 അടി താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. നായ്ക്കളുടെ കുരയും ഗ്രീഷ്മയുടെ നിലവിളിയും കേട്ട് ഓടിയെത്തിയ ആളുകള്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗ്രീഷ്മയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗുരുവായൂര്‍ മമ്മിയൂര്‍ ആര്യഭട്ട കോളജിലെ ഒന്നാംവര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയാണ്. ഗ്രീഷ്മയുടെ പിതാവ് ഹരിദാസ് ഡ്രൈവറാണ്. അമ്മ: ഗീത. സഹോദരി: ഹരിഷ്മ (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക