|    Jul 16 Mon, 2018 11:56 am
Home   >  Todays Paper  >  page 7  >  

തെരുവുനായ്ക്കളെ കൊല്ലാനുള്ള നീക്കം കോടതിയലക്ഷ്യം: മൃഗക്ഷേമ ബോര്‍ഡ്; കേരള സര്‍ക്കാരിന് ഉടന്‍ നോട്ടീസയക്കും

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി ഉത്തരവിന്റെ ലംഘനവും നിയമവിരുദ്ധവുമാണെന്നു ദേശീയ മൃഗക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. ആര്‍എം ഖര്‍ബ്. അപകടകാരികളായ തെരുവുനായകളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കേരള സര്‍ക്കാരിന് ഉടന്‍ നോട്ടീസയക്കുമെന്ന് ഖര്‍ബ് വ്യക്തമാക്കി. തെരുവുനായ്ക്കളെ കൊല്ലരുതെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടാക്കുന്ന നായകളെ നിയമാനുസൃതമായി കൊല്ലാമെന്നു തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴി സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. അക്രമണകാരികളായ നായകളെ വിഷം കുത്തിവച്ച് കൊല്ലാമെന്നായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. തെരുവുനായ്ക്കള്‍ പെരുകുന്നതു തടയാന്‍ വന്ധ്യംകരണം അടക്കമുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആനിമല്‍ വെല്‍െഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. ആര്‍ എം ഖര്‍ബിന്റെ പ്രതികരണം പുറത്തുവന്നത്.
തിരുവനന്തപുരത്ത് തെരുവുനായകളുടെ കടിയേറ്റ് വീട്ടമ്മ മരിച്ചതിനു പിന്നാലെയാണു മനുഷ്യ ജീവനു ഭീഷണിയുള്ള തെരുവു നായകളെ കൊല്ലാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss