|    Aug 24 Thu, 2017 6:32 am
FLASH NEWS

തെരുവുനായ്ക്കളെ കൊന്നൊടുക്കി

Published : 3rd November 2016 | Posted By: SMR

വൈപ്പിന്‍: ഞാറയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും 13ാം വാര്‍ഡ് മെംബറുമായ എ പി ലാലുവിന്റെ നേതൃത്വത്തില്‍ ആക്രമണകാരികളായ മുപ്പതോളം തെരുവുനായ്ക്കളെ കൊന്ന് കടപ്പുറത്ത് കുഴിച്ചുമൂടി. തെരുവുനായ് ശല്യംമൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധന്‍മാര്‍ക്കും പുറത്തിറങ്ങി നടക്കാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ് ഞാറയ്ക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് എ പി ലാലുവിന്റെ നേതൃത്വത്തില്‍ നായ്ക്കളെ കൊല്ലാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ആക്രമണകാരികളായ മുപ്പതില്‍പരം തെരുവുനായ്ക്കളെയാണ് കൊന്ന് കുഴിച്ചുമൂടിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം തെരുവുനായ ഉന്മൂലന സംഘം സെക്രട്ടറി സോഫിയ സുര്‍ജിത്ത് വിട്ടുകൊടുത്ത പട്ടിപിടുത്തക്കാരുടെ സഹായത്തോടെയാണ് നായ്‌വേട്ട ആരംഭിച്ചത്. കഴിയാവുന്നത്ര നായ്ക്കളെ പിടികൂടി കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനുഷ്യരെ കൂടാതെ സാധാരണക്കാരുടെ ഉപജീവന മാര്‍ഗമായ ആട്, കോഴി, താറാവ് മുതലായവയെ നായ്ക്കള്‍ കൊന്നൊടുക്കുന്നതുമൂലം ജനങ്ങള്‍ വളരെ ദുരിതത്തിലാണെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. നായ്ക്കളെ കൊന്നതിന്റെ പേരില്‍ വരുന്ന ഏത് നിയമനടപടിയും തങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഇദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക