|    Mar 27 Mon, 2017 2:15 pm
FLASH NEWS

തെരുവുനായ്ക്കളെ കൊന്നതിന് പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരുമടക്കം 17 പേര്‍ക്കെതിരെ കേസെടുത്തു

Published : 29th September 2016 | Posted By: G.A.G

dogggg

കാലടി : തെരുവുനായ്ക്കളെ കൊന്നതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും ഉള്‍പ്പടെ 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാലടി ഗ്രാമപഞ്ചായത്ത് തെരുവുനായ ഉന്‍മൂലന സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരുവുനായ വേട്ടയെത്തുടര്‍ന്നാണ് നടപടി. ഇന്നലെ പുലര്‍ച്ചെയാണ് പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ 22 നായ്ക്കളെ കുടുക്കിട്ട് പിടിച്ച് കൊന്നത്. നായ്ക്കളെ പിന്നീട് പഞ്ചായത്ത് സ്ഥലത്ത് ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് മറവു ചെയ്തു. സംസ്‌കൃത സര്‍വകലാശാല അടക്കമുള്ള സ്ഥാപനങ്ങളും വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗങ്ങള്‍ നായപിടുത്തത്തിന് നേരിട്ടിറങ്ങിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക