|    Jan 23 Mon, 2017 3:58 am
FLASH NEWS

തെരുവുനായ്ക്കളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

Published : 6th October 2016 | Posted By: Abbasali tf

ആനക്കര:  തൃത്താല ബ്ലോക്കിലുള്ള നായ്ക്കളെ കുമരനല്ലൂര്‍ മൃഗാശുപത്രിയില്‍ വച്ച് വന്ധ്യംകരിക്കാനുളള ശ്രമത്തിന് തിരിച്ചടി. നേരത്തെ കുറച്ച് നായ്ക്കളെ വന്ധ്യംകരണം നടത്തിയെങ്കിലും വന്ധ്യംകരിക്കാനുള്ളനായ്ക്കളുമായി എത്തിയ വാഹനം ഇന്നലെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ രൂപം കൊണ്ടത്.  കപ്പൂര്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ  കുമരനല്ലൂര്‍ മൃഗാശുപത്രിയിലാണ് തൃത്താല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി ഇവിടെ വച്ച് വന്ധീകരിക്കാനുള്ള ശ്രമം തുടങ്ങിയത്. എന്നാല്‍  വന്ധ്യംകരിച്ച ശേഷം മൂന്ന് ദിവസത്തോളം ഇവിടെ താമസിപ്പിച്ച ശേഷമാണ്   പിടികൂടിയ സ്ഥലത്ത് തന്നെ ഇവയെ വിട്ടയക്കുന്നത്. എന്നാല്‍ വന്ധ്യംകരിച്ചശേഷം മൂന്ന് ദിവസത്തോളം ഈ ജനവാസ കേന്ദ്രത്തിലുള്ള സ്ഥലത്ത് താമസിപ്പിക്കുന്നതാണ് പ്രശ്‌നമായത്.  രാത്രി സമയങ്ങളില്‍ ഇവ ഉച്ചത്തില്‍ ബഹളമുണ്ടാക്കുന്നത് സമീപത്ത് താമസിക്കുന്നവര്‍ക്ക് കടുത്ത പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.  ഇതിന് പുറമെ അസഹ്യമായ ദുര്‍ഗന്ധവുമുണ്ടെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് കപ്പൂര്‍ പഞ്ചാത്തിലെ പറക്കുളത്തെ 1,2 വാര്‍ഡുകളില്‍ നിന്ന്  പിടികൂടിയ ഒമ്പത് നായ്ക്കളുമായി എത്തിയ വാഹനം ആശുപത്രി പരിസരത്ത് വച്ച് സമീപത്തെ സ്ത്രീകളടങ്ങുന്ന സംഘം ബുധനാഴ്ച്ച തടഞ്ഞത്. യാതൊരു തരത്തിലുളള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയാണ് ഇവിടെ വന്ധീകരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചതെന്നുള്ള ആരോപണവുമുണ്ട്. വേണ്ടത്ര വെള്ളം പോലുമില്ലന്നാണ് പരാതി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ ജനവാസകേന്ദ്രം തിരെഞ്ഞടുത്തത് തന്നെ വിവാദമായിട്ടുണ്ട്. ഒരു ദിവസം പത്ത് നായ്ക്കളെയാണ് വന്ധ്യംകരിക്കുക എന്നാണ് പറഞ്ഞിരുനെങ്കിലും ദിവസവും അതില്‍ കൂടുതല്‍ നായ്ക്കളെ വന്ധ്യംകരിക്കാനായി കൊണ്ടുവരുന്നുണ്ടന്നാണ് നാട്ടുകാരുടെ ആരോപണം. വന്ധ്യംകരിച്ച തെരുവുനായ്ക്കളെ ഇവിടെ തന്നെ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. പാലക്കാട് ജില്ലയില്‍ നാല് കേന്ദ്രങ്ങളിലാണ് വന്ധ്യംകരണം നടക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക