|    Jan 19 Thu, 2017 4:27 pm
FLASH NEWS

തെരുവുനായ്ക്കളുടെ വിളയാട്ടം; ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കടിയേറ്റു

Published : 17th October 2016 | Posted By: Abbasali tf

കായംകുളം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാ ര്‍ക്കും കടിയേറ്റു. ഡ്രൈവര്‍മാരായ ബാലകൃഷ്ണന്‍, ഡിക്‌സണ്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കടിയേറ്റത്. സ്ത്രീകളുടെ ശൗചാലയത്തിനു സമീപവും നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ക്കടിയിലുമാണ് നായ്ക്കള്‍ തമ്പടിച്ചിരുന്നത്. ബസിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവര്‍മാര്‍ക്ക് കടിയേറ്റത്. പിന്നീട് ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ഓടിക്കയറി. യാത്രക്കാരായ നാലുപേര്‍ക്കും കടിയേറ്റു. തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസ്സ്റ്റാന്‍ഡിലെ ശൗചാലയത്തിനടുത്തേക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയില്‍  മാവേലിക്കര സ്വദേശി ബാലകൃഷ്ണന്‍ (54), ഭരണിക്കാവ് സ്വദേശി സതി (30), ചേരാവള്ളി സ്വദേശി അരുണ്‍ (25) എന്നിവരും തെരുവുനായ്ക്കളുടെ കടിയേറ്റ് കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക