|    Jul 28 Fri, 2017 2:39 am
FLASH NEWS

തെരുവുനായ്ക്കളുടെ വന്ധ്യംകരണം; ആശങ്കമാറാതെ നാട്ടുകാര്‍

Published : 5th October 2016 | Posted By: Abbasali tf

ആനക്കര:  കപ്പൂര്‍ പഞ്ചായത്തിലെ കുമരനല്ലൂര്‍ മൃഗാശുപത്രിയില്‍ തെരുവുനായ്ക്കളെ വന്ധ്യം കരിക്കാനുള്ള നടപടികളായി. വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിക്കുന്ന തെരുവു നായ്ക്കളെ വന്ധ്യംകരിച്ച് തിരിച്ച് അതാത് സ്ഥലങ്ങളില്‍ കൊണ്ടു വിടുന്നതാണ് പദ്ധതി.  കപ്പൂര്‍ പഞ്ചായത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടപ്പാക്കുന്നത്.വാര്‍ഡ് മെംബര്‍മാരെ— അറിയിച്ച് പിടികൂടുന്ന തെരുവു നായ്ക്കളെ പ്രത്യേക വാഹനത്തില്‍ ആദ്യം മൃഗാശുപത്രിയില്‍ ഏത്തിക്കും. പിന്നീട് വന്ധ്യംകരണം പൂര്‍ത്തിയാക്കിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ ഇവയെ എത്തിക്കുകയാണ്  ലക്ഷ്യം എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാ കുമെന്ന കാര്യത്തില്‍ ആശങ്കയുയര്‍ന്നിരിക്കുകയാണ്. വന്ധ്യംകരണത്തിനായി രണ്ട് വനിത ഡോക്ടര്‍മാരും ഒരു അറ്റന്‍ഡറുമാണ് ഇപ്പോള്‍ കുമരനല്ലൂര്‍ മൃഗാശുപത്രി—യില്‍ ഉള്ളത്. ഒരു ദിവസം പത്തോളം തെരുവു നായ്ക്കളെ വന്ധ്യംകരിക്കാനാവും. എന്നാല്‍ നാമമാത്രമായ നായ്ക്കളെ മാത്രമെ പിടികൂടാനാവുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. നായ പിടുത്തക്കാരെ കാണുമ്പോഴെ തെരുവുനായ്ക്കള്‍ ഓടിഒളിക്കുന്നതിനാല്‍ ഇത്് പ്രാവര്‍ത്തികമാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഓരോമേഖലയിലും നൂറുകണക്കിന് തെരുവു നായ്ക്കളാണ് വിലസുന്നത്.  തൃത്താല മേഖലയിലെ മുഴുവന്‍ നായ്ക്കളെയും ഇവിടെ എത്തിച്ച് വന്ധ്യംകരിക്കാനാണ് നീക്കമെന്നതാണ് നാട്ടുകാരില്‍ ആശങ്ക ജനിപ്പിക്കുന്നത്. പിടികൂടിയ പട്ടികളെ— തിരിച്ച് കൊണ്ടു വിടുമെന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.  കരാര്‍ ജോലികളായതിനാല്‍ വന്ധ്യം കരണത്തിന് ശേഷം അടുത്ത പ്രദേശത്തു തന്നെ ഇവയെ ഉപേക്ഷിച്ചാല്‍ മേഖലയില്‍ ഇവയുടെ ശല്യം കൂടുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. പിടികൂടി എത്തിക്കുന്ന നായ്ക്കളെ താല്‍കാലികമായി പാര്‍പ്പിക്കാനുള്ള കൂടുകളും മറ്റും കുമരനല്ലൂര്‍ ആശുപത്രി പരിസരത്ത് എത്തിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക