|    Oct 20 Fri, 2017 8:04 pm
FLASH NEWS
Home   >  Kerala   >  

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 20th August 2016 | Posted By: mi.ptk

14054632_1772800443003733_295884187_n
പൂവാര്‍: തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്തിനും മൃഗസംരക്ഷണവകുപ്പിനും കമ്മീഷന്‍ നോട്ടീസയച്ചു. അതേസമയം, റവന്യു ഉദ്യോഗസ്ഥരാരും സ്ഥലത്ത് എത്താത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം അധികാരികളാരും എത്താതെ മൃതദേഹം സംസ്‌കരിക്കാനനുവതിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വന്നില്ലെന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഉദ്യോഗസ്ഥരോട് ഉടന്‍ തന്നെ അവിടെ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ശീലുവമ്മയുടെ മകന്‍ സെല്‍വരാജിനും കടിയേറ്റിട്ടുണ്ട്. നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് സെല്‍വരാജ് കടലില്‍ ചാടിയാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്താണ് സംഭവമുണ്ടായത്. പരിക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനും പരിക്കേറ്റു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, തെരുവുനായ്ക്കളെ വന്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമെന്നും ആക്രമണകാരികളായ നായകളെ കൊല്ലാന്‍ നിയമതടസമില്ലെന്നും ജലീല്‍ പറഞ്ഞു. ഒരു നായക്ക് 2,000 രൂപ നിരക്കില്‍ വന്ധ്യംകരണത്തിനായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക