|    Sep 24 Sun, 2017 5:48 pm
FLASH NEWS

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അറുനൂറോളം കോഴികള്‍ ചത്തു

Published : 8th November 2016 | Posted By: SMR

മാള: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കോഴിഫാമിലെ അറുനൂറോളം ഇറച്ചിക്കോഴികള്‍ ചത്തു. മാള ഗ്രാമപ്പഞ്ചായത്തിലെ കാവനാട് മാണിയംപറമ്പില്‍ മുരുകേശന്റെ കോഴിഫാമില്‍ ഇന്നലെ പുലര്‍ച്ചെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. എട്ടോളം തെരുവ് നായ്ക്കള്‍ കോഴി ഷെഡ്ഡിന്റെ നെറ്റ് തകര്‍ത്താണ്  അകത്ത് കടന്നത്. മൂന്ന് ഷെഡ്ഡുകളിലായി നാലായിരത്തോളം കോഴികളെയാണിവിടെ വളര്‍ത്തിയിരുന്നത്. ഇതില്‍ ഒരു ഷെഡ്ഡില്‍ കയറിയാണ് തെരുവ് നായ്ക്കള്‍ അറുന്നൂറോളം കോഴികളെ കടിച്ചു കൊന്നതും കുറേയെണ്ണത്തിനെ മൃതപ്രായമാക്കിയതും. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. വില്‍പ്പനക്ക് പിടിക്കാറായതും 38 ദിവസം വളര്‍ച്ചയെത്തിയതുമായ കോഴികളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പുലര്‍ച്ചെ നായ്ക്കളുടെ ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് തെരുവ് നായ്ക്കള്‍ ഓടിമാറിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. വീട്ടില്‍ നിന്നും അറുപത് മീറ്ററോളം അകലത്തിലാണ് മൂന്ന് കോഴിഷെഡ്ഡുകളും സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാണ്.പകലും രാത്രിയും വലിയ തോതിലുള്ള ശല്ല്യമാണ് ജനങ്ങള്‍ക്കുണ്ടാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക