|    Dec 16 Sat, 2017 10:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

Published : 27th October 2016 | Posted By: SMR

വര്‍ക്കല: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 90കാരന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് മരണത്തിന് കീഴടങ്ങിയത്. വെന്റിലേറ്ററിലായിരുന്നു രാഘവന്‍. വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്നലെ പുലര്‍ച്ചെയാണ് പട്ടികള്‍ കൂട്ടമായി ആക്രമിച്ചത്. മുഖം, തല, കാല് തുടങ്ങിയ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍നിന്നാണ് രാഘവനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
പേവിഷബാധയ്‌ക്കെതിരേയുള്ള കുത്തിവയപുകളെടുത്ത ശേഷം അത്യാഹിതവിഭാഗത്തില്‍ അടിയന്തര ചികില്‍സ നല്‍കി. നില വഷളായതിനെത്തുടര്‍ന്ന് രാഘവനെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. പ്രിവന്റീവ് ക്ലിനിക്, മെഡിസിന്‍, സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്താല്‍മോളജി, ഇഎന്‍ടി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ചികില്‍സകള്‍ ക്രമീകരിച്ചത്.  അമിതമായ രക്തം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് 2.30ന് ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന്  ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss