|    Mar 30 Thu, 2017 8:11 pm
FLASH NEWS

തെരുവുനായയെ കൊന്ന എന്‍ജിനീയര്‍ അറസ്റ്റില്‍

Published : 17th April 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞമാസം ഡല്‍ഹിയില്‍ മെട്രോ സ്‌റ്റേഷനു പുറത്ത് ഒരു തെരുവുനായയെ കൊല്ലുകയും മൂന്നു നായകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത 28കാരന്‍ ലഖ്‌നോയില്‍ അറസ്റ്റിലായി. എന്‍ജിനീയര്‍ നകുല്‍മിശ്രയാണു പിടിയിലായത്. ഇദ്ദേഹം നായകളെ ആക്രമിക്കുന്നത് കാമറകളില്‍ പതിഞ്ഞിരുന്നു.
ഡല്‍ഹി എന്‍ഐടിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ മിശ്ര ദീര്‍ഘകാലം വിഷാദരോഗത്തിനു ചികില്‍സയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്നു പുറത്താക്കിയിരുന്നു. പ്രണയ നൈരാശ്യവുമുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ഇയാളെ മെഡിക്കല്‍ വകുപ്പിനു കൈമാറിയതായും പോലിസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ലഖ്‌നോവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത മിശ്രയെ ഡല്‍ഹിയിലെത്തിച്ചു. ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day