|    Jul 20 Fri, 2018 10:19 pm
FLASH NEWS

തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്

Published : 7th September 2017 | Posted By: fsq

 

മാനന്തവാടി: രണ്ടിടങ്ങളിലായുണ്ടായ തെരുവുനായ ആക്രമണത്തില്‍ നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. നഗരസഭാ പരിധിയിലെ പരിയാരംകുന്നിലും പിലാക്കാവിലുമാണ് ഇന്നലെ വൈകീട്ട് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിയാരംകുന്നില്‍ വൈകീട്ട് നാലോടെ തെരുവുനായ മൂന്നുപേരെ കടിച്ചു പരിക്കേല്‍പ്പിച്ചു. പരിയാരംകുന്ന് പുളിക്കല്‍ മനോജിന്റെ മകള്‍ ആതിര മനോജ് (18), തോട്ടുങ്കല്‍ ശ്രീനിയുടെ മകന്‍ ശ്രീജിത്ത് (8), തൂമുള്ളില്‍ റോയിയുടെ മകള്‍ മകള്‍ അല്‍ന (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിന് പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ആതിരയെ തെരുവുനായ ആക്രമിച്ചത്. കാലിനും നെഞ്ചിനുമാണ് പരിക്ക്.  റോഡിലൂടെ നടന്നുപോവുമ്പോഴാണ് അല്‍നയെയും ശ്രീജിത്തിനെയും ആക്രമിച്ചത്. രണ്ടുപേരുടെയും കാലിനും കൈയ്ക്കും പരിക്കേറ്റു. കുട്ടികളെ ആക്രമിച്ച ഉടന്‍തന്നെ നായ ചാവുകയും ചെയ്തു. ഇതു നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചു. പിലാക്കാവില്‍ വൈകീട്ട് 5ഓടെ തെരുവുനായ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ചെറുകാട്ടില്‍ പ്രഭുവിന്റെ മകന്‍ കാര്‍ത്തിക്കിനെ (8) കടിക്കുകയായിരുന്നു. കൈവിരലിനാണ് പരിക്ക്. പരിക്കേറ്റവരെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss