|    Feb 23 Thu, 2017 4:12 am
FLASH NEWS

തെരുവുനായയുടെ ആക്രമണത്തില്‍ ആട് ചത്തു

Published : 25th October 2016 | Posted By: SMR

ചിറ്റാര്‍: തെരുവുനായയുടെ ആക്രമണത്തില്‍ ആട് ചത്തു.സീതത്തോട് പഞ്ചായത്ത് 12ാം വാര്‍ഡില്‍പ്പെടുന്ന 86 മലയിലാണ് സംഭവം. വീടിന് സമീപം മേയാന്‍ വിട്ട ആറുമാസം പ്രായമുള്ള പെണ്ണാടിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ നായ കടിച്ചുകൊന്നത്. ഊരാമ്പാറ കുളത്തുങ്കല്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫിന്റെ ആടുകളാണ് നിരന്തരമായി നായകളുടെ ആക്രമണത്തിന് ഇരയാവുന്നത്. ആടിന്റെ കരച്ചില്‍ കേട്ട് ചെന്നു നോക്കിയപ്പോഴാണ് ആടിനെ ചത്ത നിലയില്‍ കണ്ടത്. സമീപത്ത് മൂന്നു നായകള്‍ ഉണ്ടായിരുന്നതായി അല്‍ത്താഫ് പറയുന്നു. കഴിഞ്ഞമാസം 17ന് തെരുവുനായ ആടിനെ കടിച്ചുകൊന്നിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ നാല് ആടുകളെയാണ് തലയില്ലാത്ത നിലയില്‍ കാണപ്പെട്ടത്. സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നു സ്വയം തൊഴില്‍ പദ്ധതി പ്രകാരം ലോണെടുത്താണ് ആടുകളെ വളര്‍ത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക