|    May 24 Wed, 2017 8:04 am

തെരുവുനായയുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന് പരിക്ക്

Published : 23rd August 2016 | Posted By: SMR

മാനന്തവാടി: താലൂക്ക് ഓഫിസിലെ ജീവനക്കാരനെ തെരുവുനായ ആക്രമിച്ചു പരിക്കേല്‍പിച്ചു. തൊട്ടില്‍പ്പാലം സ്വദേശിയായ പുതിയോട്ടുപൊയില്‍ ദിനേശനെ(36)യാണ് ഓഫിസ് പരിസരത്തു വച്ച് ഇന്നലെ രാവിലെ 9.30ന് തെരുവുനായ ആക്രമിച്ചത്.
ഇദ്ദേഹത്തിന്റെ ഇടതു കൈയിലാണ് പരിക്ക്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിനേശന് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്തു വച്ച് ഒരു പെണ്‍കുട്ടിയെയും തെരുവുനായ ആക്രമിച്ചിരുന്നു. മിനി സിവില്‍സ്റ്റേഷന്‍, കോടതി, പോലിസ് സ്‌റ്റേഷന്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ നിരവധി തെരുവുനായകള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇതുമൂലം ജീവനക്കാര്‍ ഭീതിയിലാണ്.
മൈസൂര്‍ റോഡ്, ഗാരേജ് റോഡ്, താഴെയങ്ങാടി എന്നിവിടങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. ഇതു പുലര്‍ച്ചെ മദ്‌റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day