|    Dec 17 Sun, 2017 5:39 pm
FLASH NEWS

തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിനു പരിക്ക്

Published : 22nd July 2016 | Posted By: SMR

വര്‍ക്കല: വീടിനുസമീപം പാതയോരത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞിനെ തെരുവുനായ കടിച്ചുപരിക്കേല്‍പിച്ചു. അയിരൂര്‍ വിഷ്ണുവിലാസത്തില്‍ വിപിന്‍- മീന ദമ്പതികളുടെ മകന്‍ രണ്ടുവയസ്സുള്ള ഷരണ്‍ രാജിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11നാണ് സംഭവം. മുഖത്താസകലം പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കണ്ണിനും സാരമായ പരിക്കുണ്ട്. കടിച്ചത് പേപ്പട്ടിയാണോ എന്ന സംശയവുമുണ്ട്. വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം ഏറുന്നതായി പരാതിയുണ്ടെങ്കിലും നായ്ക്കളുടെ സാന്ദ്രതാ നിയന്ത്രണത്തിന് പ്രാദേശിക ഭരണകൂടങ്ങള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss