|    Oct 23 Mon, 2017 8:57 pm
FLASH NEWS

തെരുവുനായയുടെ ആക്രമണം; പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ക്ക് പരിക്ക്

Published : 24th October 2016 | Posted By: SMR

മാനന്തവാടി: തിരുനെല്ലിയില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി അരണപ്പാറ സ്വദേശി കബീറിന്റെ ഭാര്യ സഫീറ (21), മകള്‍ ആയിഷ (ഒന്നര), വര്‍ണോത്ത് സാബിറ (28), മിച്ചഭൂമി കോളനി മുത്തു (30) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അരണപ്പാറ പ്രദേശത്ത് തെരുവുനായ ഭീതിവിതച്ചത്. കടിയേറ്റ എല്ലാവരും ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി. കഴിഞ്ഞ ഒരുമാസത്തിനിടെ പ്രദേശത്തെ പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റിട്ടുണ്ട്. എത്രയും പെട്ടെന്നു തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കേ വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ തെരുവുനായയുടെ ആക്രമണത്തിനിരയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക