|    Jun 25 Sun, 2017 12:31 am
FLASH NEWS

തെരുവുനായയുടെ ആക്രമണം; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 12th November 2016 | Posted By: SMR

മാനന്തവാടി: തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പിലാക്കാവ് സ്വദേശികളായ കല്ലിങ്കല്‍ സുലോചന (49), കൊല്ലിയില്‍ ആയിഷ (70), വരിക്കോടന്‍ ജമീല(38), പൊട്ടക്കല്‍ ശ്രീജ  (30), വലിയപറമ്പത്ത് ഷമാസ് (11) എന്നിവരാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലിയില്‍ ആയിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇന്നലെ രാവിലെ പിലാക്കാവില്‍ വച്ചായിരുന്നു സംഭവം. പേപ്പട്ടിയാണോ എന്ന സംശയത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടി തഹസില്‍ദാര്‍ ഇ പി മേഴ്‌സിയും ജനപ്രതിനിധികളും ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യത്തിനുള്ള മരുന്നുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക