|    Aug 22 Wed, 2018 12:59 pm
FLASH NEWS

തെരുവുനായകള്‍ പെരുകുന്നു; 20 പേര്‍ക്ക് കടിയേറ്റു

Published : 4th August 2018 | Posted By: kasim kzm

അടൂര്‍: അടൂരിലും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യമേറുന്നു. രാപ്പകല്‍ ഭേദമന്യേ തെരുവുനായകള്‍ നിരത്തുകളില്‍ നിലയുറപ്പിക്കുന്നതിനാല്‍ ജനങ്ങളും ഭീതിയിലാണ്. നഗരത്തിന്റെ വിവിധകോണുകളില്‍ മാലിന്യനിക്ഷേപം വര്‍ധിച്ചതാണ് തെരുവുനായകളുടെ വര്‍ധനവിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞദിവസം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി ഇരുപതോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
കടയേറ്റവരില്‍ കുട്ടിയും ഇതരസംസ്ഥാന തൊഴിലാളിയും ഉള്‍പ്പെടും. അടൂര്‍, പന്നിവിഴ, കോട്ടമുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് ഇവര്‍ക്ക് കടിയേറ്റത്. മിക്കവര്‍ക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്. കടിയേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഫലപ്രദമായ മാലിന്യനിര്‍മാര്‍ജനം ഇല്ലാത്തതിനാല്‍ പൊതുനിരത്തുകളിലും ചന്തകളിലും തെരുവുനായ്ക്കള്‍ വ്യാപകമാണ്. തെരുവുനായ നിര്‍മാര്‍ജനത്തിന് അധികൃതരും വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറില്ലെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss