|    Jan 20 Fri, 2017 7:44 pm
FLASH NEWS

തെരുവുനായകള്‍ ആടുകളെ കടിച്ചുകൊന്നു

Published : 18th April 2016 | Posted By: SMR

നീലേശ്വരം: തൈക്കടപ്പുറത്ത് തെരുവുനായ്ക്കള്‍ ഏഴ് ആടുകളെ കടിച്ചുകൊന്നു. തൈക്കടപ്പുറം ഡേറ്റര്‍ ഒങ്‌യാന്‍ ഐസ് പ്ലാന്റിനു പടിഞ്ഞാറുവശത്തെ ടി പി സക്കീര്‍ ഹുസയ്‌ന്റെ ആടുകളെയാണ് തെരുവുനായക്കൂട്ടം കടിച്ചുകീറിയത്.
വീടിന് സമീപത്ത് കൂട്ടില്‍ കെട്ടിയിട്ട ആടുകളാണ് ചത്തത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പത്തോളം നായ്ക്കള്‍ കൂട്ടമായെത്തി കൂടുതകര്‍ത്താണ് ആടുകളെ കൊന്നത്.
പ്രദേശത്ത് ജനങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന് ഭീഷണിയാവും വിധം തെരുവുനായ വിളയാട്ടം വര്‍ധിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞദിവസം തൈക്കടപ്പുറത്തെ താഹിറയുടെ മൂന്ന് ആടുകളെയും സിഎച്ച് അസീസിന്റെ മൂന്ന് ആടുകളെയും തെരുവുനായ്ക്കള്‍ കൊന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക