|    Jul 26 Wed, 2017 4:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തെരുവുനായകളെ നിയന്ത്രിക്കണം; 86.37 കോടിയുടെ ബജറ്റുമായി എസ്എന്‍ ട്രസ്റ്റ്

Published : 30th August 2016 | Posted By: SMR

ആലപ്പുഴ: എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് കണിച്ചുകുളങ്ങരയില്‍ ചേര്‍ന്നു. 86,3717000 രൂപയുടെ 2016-17 വാര്‍ഷിക ബജറ്റിന് യോഗം അംഗീകാരം നല്‍കി. ട്രസ്റ്റിന്റെ 63ാമത് വാര്‍ഷിക മീറ്റിങില്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ബജറ്റ് അവതരിപ്പിച്ചത്.
സാമ്പത്തിക വര്‍ഷത്തിലെ വരവിന് ആനുപാതികമായ ചെലവാണ് ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 150450000 രൂപ ചെലവഴിക്കും. സ്ഥാപനങ്ങളിലേക്ക് ലബോറട്ടറി, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 17630000 രൂപ ചെലവഴിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനായി 2000000 രൂപ ചെലവഴിക്കും. എസ്എന്‍ ട്രസ്റ്റിന് കീഴിലെ എയ്ഡഡ് കോളജുകളുടെ വികസനത്തിനായി ഒരു കോടി രൂപ ചെലവഴിക്കും. ട്രസ്റ്റിനു കീഴിലെ സെല്‍ഫ് ഫിനാന്‍സിങ് കോളജുകള്‍ക്കായി 25 കോടി രൂപ ചെലവഴിക്കും. ട്രസ്റ്റിന്റെ ഹോസ്പിറ്റലുകള്‍ക്കായി 34 കോടി രൂപ ചെലവഴിക്കും. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 79 കോടി രൂപയുടെ ബജറ്റിനാണ് ജനറല്‍ ബോഡി അംഗീകാരം നല്‍കിയിരുന്നത്.
ജനറല്‍ ബോഡി മീറ്റിങില്‍ അഞ്ചു പ്രമേയങ്ങളും പാസാക്കി. സംസ്ഥാനത്തെ തെരുവുനായകളെ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷി നിര്‍ബന്ധിത വിഷയമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക