|    Nov 21 Tue, 2017 9:19 pm
FLASH NEWS
Home   >  Kerala   >  

തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം:മേനക ഗാന്ധി

Published : 26th October 2016 | Posted By: mi.ptk

menaka-gandi

തിരുവനന്തപുരം: തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി.  ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി മുന്‍കൈയെടുക്കണമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ മേനക ഗാന്ധി പറഞ്ഞു.

നായകളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണ്. തെരുവുനായകള്‍ കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഉണ്ട് പക്ഷേ അവിടെയൊന്നുമില്ലാത്ത പ്രശ്‌നം കേരളത്തില്‍ മാത്രമെങ്ങനെയാണുണ്ടാവുന്നതെന്നും അവര്‍ ചോദിച്ചു.

മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ ആളുകള്‍ നായക്കളെ കൊല്ലുന്നത് തുടരും.  ക്രിമിനലുകളായ വ്യവസായികള്‍ ഇത്തരം നടപടിയിലൂടെ ഹീറോകളാകാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ നായകളെ കൊല്ലാന്‍ മുന്‍കൈയെടുക്കുന്നതെന്നും പറഞ്ഞ മേനക വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക