|    Jun 21 Thu, 2018 12:13 pm
FLASH NEWS
Home   >  Kerala   >  

തെരുവുനായകളെ കൊല്ലുന്നവല്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്ക് മേനക ഗാന്ധിയുടെ നിര്‍ദേശം

Published : 26th September 2016 | Posted By: mi.ptk

menaka-gandi

കോഴിക്കോട്: തെരുവുനായകളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജിപിക്ക് മേനക ഗാന്ധിയുടെ നിര്‍ദ്ദേശം. കേരളത്തില്‍ തെരുവുനായകളെ കൊന്നൊടുക്കുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്ന് ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ  കേന്ദ്രമന്ത്രി മേനകഗാന്ധി ഡിജിപിയോട് പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗ വേദി സംബന്ധിച്ച സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എത്തിയപ്പോഴാണ് മേനകഗാന്ധി തെരുവുനായ വിഷയം അവതരിപ്പിച്ചത്.
തെരുവുനായകളെ കൊല്ലുന്ന നടപടി കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്നും മേനക ഗാന്ധി പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്നും ഈ വിഷയത്തില്‍ കേന്ദ്ര നിയമം പാലിക്കണമെന്നും മേനക ഗാന്ധി ഡിജിപിയോട് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss