|    Jan 18 Wed, 2017 7:08 am
FLASH NEWS

തെരുവുനായകളെ കുഴിച്ചുമൂടുന്നതിനെ ചൊല്ലി വാക്കേറ്റം; കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി

Published : 20th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പിടികൂടി കൊന്ന തെരുവ് നായ്ക്കളെ കുഴിച്ച് മൂടുന്നതിനെ കുറിച്ച് തര്‍ക്കം. ഇതേ ചൊല്ലി രണ്ട് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി  ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. കാഞ്ഞങ്ങാട് നഗരസഭയിലെ 39ാം വാര്‍ഡ് സിപിഎം കൗണ്‍സിലര്‍ കെ സന്തോഷും 14ാം വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ എച്ച് റംഷീദും തമ്മിലാണ് കൊമ്പുകോര്‍ത്തത്. പുതിയകോട്ടയില്‍ അലഞ്ഞ് തിരിയുകയായിരുന്ന 19 തെരുവ് നായ്ക്കളെ പാലക്കാട്ട് നിന്നെത്തിയ രണ്ടംഗ സംഘം പിടികൂടി സയനൈഡ് ഉപയോഗിച്ച് കൊന്നൊടുക്കിയിരുന്നു. ഈ നായ്ക്കളുടെ ജഡങ്ങള്‍ അരിമല ക്ലിനിക്ക് റോഡിനടുത്ത റെയില്‍വേ ട്രാക്ക് പരിസരത്തെ വെള്ളക്കെട്ടില്‍ കുഴിച്ച് മൂടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് റംഷീദും വാര്‍ഡിലെ ചിലരും സ്ഥലത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ പാലക്കാടന്‍ സംഘത്തോടൊപ്പം കൗണ്‍സിലര്‍ സന്തോഷും നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവിയും സ്ഥലത്തുണ്ടായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഇരുവരും തിരിച്ച് പുതിയകോട്ടയിലേക്ക് പോയി. ഇവരെ പിന്തുടര്‍ന്ന് റംഷീദും പുതിയകോട്ടയിലെത്തി. വാര്‍ഡിലെ അംഗങ്ങളും റംഷീദിനെ പിന്തുണച്ച് രംഗത്തിറങ്ങി. ഇത് സംഘര്‍ഷത്തിന്റെ വക്കോളമെത്തി. സന്തോഷും റംഷീദും തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നു. ഇരുവരും പരസ്പരം ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് വലിക്കുകയായിരുന്നു. ഒടുവില്‍ പോലിസുകാരെത്തി  ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക