|    May 23 Tue, 2017 4:27 pm
FLASH NEWS

തെരുവുനായകളുടെ ആക്രമണം; തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്ന് എസ്ഡിപിഐ മാര്‍ച്ച്

Published : 7th September 2016 | Posted By: SMR

പത്തനംതിട്ട: തെരുവുനായകളല്ല, മനുഷ്യജീവനാണ് പ്രധാനമെന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ നേതൃത്വത്തില്‍ ഇന്നു ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കള്‍ ദിനംപ്രതി മനുഷ്യരേയും വളര്‍ത്തുമൃഗങ്ങളേയും ആക്രമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇളമണ്ണൂരില്‍ മൂന്നുവയസ്സുകാരിയേയും പിതാവിനേയും തെരുവുനായ ക്രൂരമായി ആക്രമിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റത്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ ചാവുകയും ചിലതിന് പരിക്കേല്‍ക്കുകയും ചെയ്തു.
നായ്ക്കൂട്ടം ആക്രമണം തുടരുമ്പോഴും അധികാര കേന്ദ്രങ്ങള്‍ നിസംഗത തുടരുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍ അറിയിച്ചു. രാവിലെ 10ന് പത്തനംതിട്ട നഗരസഭയിലേക്ക് നടത്തുന്ന മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍ ഉദ്ഘാടനം ചെയ്യും.
പന്തളം നഗരസഭയിലേക്കുള്ള മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് പഴകുളവും കോട്ടാങ്ങല്‍ പഞ്ചായത്തിലേക്കുള്ള മാര്‍ച്ച് ജില്ലാ സെക്രട്ടറി സിനാജും ഉദ്ഘാടനം ചെയ്യും. കടമ്പനാട് പഞ്ചായത്തിലേക്ക് നടത്തുന്ന മാര്‍ച്ച് അടൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day