|    Aug 19 Sun, 2018 2:56 pm
FLASH NEWS

തെരുവന്‍പറമ്പില്‍ റെയ്ഡ്; സ്റ്റീല്‍ ബോംബ് കണ്ടെടുത്തു

Published : 9th August 2018 | Posted By: kasim kzm

നാദാപുരം: നാദാപുരം മേഖലയില്‍ ഒളിപ്പിച്ചു സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുക്കുന്നതിന്റെ ഭാഗമായി തെരുവന്‍പറമ്പില്‍ വ്യാപക റെയ്ഡ്. ഒളിപ്പിച്ചു വെച്ച നിലയില്‍ സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. തെരുവന്‍പറമ്പില്‍ ബിനു സ്മാരക സ്തൂപത്തിന്റെ പരിസരത്തുള്ള പറമ്പില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്.
നാദാപുരം ജൂനിയര്‍ എസ്‌ഐ എസ് നിഖില്‍, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ എം എം ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇന്നലെ രാവിലെ തിരച്ചില്‍ നടത്തിയത്. പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും തിരച്ചലിനുണ്ടായിരുന്നു. കണ്ടെടുത്ത സ്റ്റീല്‍ ബോംബ് ചേലക്കാട് കരിങ്കല്‍ ക്വാറിയില്‍ എത്തിച്ച് നിര്‍വീര്യമാക്കി. ബോംബ് ഉഗ്ര സ്‌ഫോടന ശേഷിയുള്ളതായിരുന്നെന്ന് പോലിസ് പറഞ്ഞു.
രാത്രികാലങ്ങളില്‍ നാദാപുരം മേഖലയില്‍ വിവിധ ഭാഗങ്ങളില്‍ അജ്ഞാത സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിലായാണ് മേഖലയില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss