|    Aug 23 Wed, 2017 1:27 pm
FLASH NEWS

തെരുവന്‍പറമ്പില്‍ അക്രമം; രണ്ടുപേര്‍ക്കു പരിക്ക്‌

Published : 2nd August 2017 | Posted By: fsq

 

നാദാപരം: കല്ലാച്ചിക്കടുത്ത തെരുവന്‍പറമ്പില്‍ വീണ്ടും അക്രമം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബന്ധുക്കളായ രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേമുക്കലോടെയാണ് സംഭവം. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കല്ലില്‍  ഷൗക്കത്ത്(30), സഹോദരീ പുത്രന്‍ വളയം പുത്തന്‍പുരയില്‍ റഫീഖ്(15) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പെരുവങ്കര ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ വിഷ്ണുമംഗലത്തുവച്ച് ഒരു സംഘം സിപിഎമ്മുകാര്‍ മാരകായുധങ്ങളുമായി ബൈക്ക് തടഞ്ഞുവച്ച് ആക്രമിച്ചെന്നാണ് മൊഴി. തിങ്കളാഴ്ച വൈകുന്നേരം ഇവിടെ ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍  അടിപിടിയുണ്ടായിരുന്നു. പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക