|    Dec 14 Thu, 2017 4:03 am
FLASH NEWS

തെയ്യാല സ്‌കൂളിലെ പ്ലസ്‌വണ്‍ യൂനിഫോം വിതരണ വിവാദത്തിന് വിരാമം

Published : 15th July 2017 | Posted By: fsq

 

തിരൂരങ്ങാടി: തെയ്യാലങ്ങല്‍ എസ്എസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ യൂനിഫോം മാറ്റത്തിരുത്തലുകളുടെ വിഷയത്തെ ചൊല്ലിയുള്ള വിവാദത്തില്‍ എംഎസ്എഫ് ആവശ്യം സ്‌കൂള്‍ അധികൃതര്‍ അംഗികരിച്ചു. രക്ഷിതാക്കളുടെയും, വിദ്യാര്‍ഥികളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ എംഎസ്എഫ് നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പ്രിന്‍സിപ്പലിനെ നേരില്‍കണ്ട് വിശദീകരണം തേടി നിവേദനം നല്‍കിയിരുന്നു.  യൂനിഫോം ആദ്യം നിശ്ചയിച്ചത് പോലെ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടാക്കാത്ത രീതിയില്‍ നടപടി സ്വീകരിക്കണമെന്നും വീണ്ടും പാന്റ്‌സ് ശീല നല്‍കിയവര്‍ക്ക് അത് തയ്ച്ച് നല്‍കുകയോ തയ്ക്കുന്നതിനുള്ള തുക കൂടി നല്‍കുകയോ ചെയ്യണമെന്നായിരുന്നു എംഎസ്എഫ് ഉന്നയിച്ച ആവശ്യം. വിഷയത്തില്‍ സ്‌കൂള്‍ അധികതരുടെ പക്കല്‍ അപാകത സംഭവിച്ചിട്ടില്ലെന്നും യൂനിഫോം വിതരണ കമ്പനിക്കാണ് തെറ്റ് പറ്റിയതെന്നും അതുകൊണ്ട് പാന്റ്‌സ് ശീല കമ്പനി സൗജന്യമായി നല്‍കുമെന്നും തയ്ക്കാനുള്ള തുക രക്ഷിതാക്കള്‍ വഹിക്കണമെന്നും പ്രിന്‍സിപ്പല്‍ ഷംസുദ്ധീന്‍ നേതാക്കളെ അറിയിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും 24 മണിക്കൂറിനകം വിഷയത്തിന്റെ രക്ഷിതാക്കളുടെ അധിക ബാധ്യതയ്ക്ക് പരിഹാരമായില്ലെങ്കില്‍ ഓഫിസിന് മുന്നില്‍ ഉപരോധ സമരം നടത്തുമെന്ന് പ്രിന്‍സിപ്പലിനെ അറിയിച്ചു എംഎസ്എഫ് നേതാക്കള്‍ മടങ്ങി. ഇതോടെ അധിക ബാധ്യത വരുന്ന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വിതരണ കമ്പനി തന്നെ തയ്ച്ചുനല്‍കുമെന്ന് എംഎസ്എഫ് നേതാക്കള്‍ക്ക് പിടിഎ പ്രസിഡന്റ് പാലക്കാട്ട് ഹമീദ് ഉറപ്പ് നല്‍കി. ഇതനുസരിച്ചുള്ള അറിയിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു എ റസാഖ്, എംഎസ്എഫ് പ്രസിഡന്റ് വി കെ ഉസിയാറലി, ജനറല്‍ സെക്രട്ടറി ആസിഫ് തിലായില്‍, അസ്ഹറുദ്ധീന്‍ ചെറുമുക്ക്, കരുവാട്ടില്‍ വാഹിദ്, അസ്‌ലം മലബാരി, ആഷിക് കോറ്റത്ത്, അസ്‌ലം വെള്ളിയാമ്പുറം ചര്‍ച്ചയില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക