|    Jul 16 Mon, 2018 6:22 pm
FLASH NEWS

തെയ്യം കലാകാരന്റെ വീടിനു നേരെ അക്രമം : പോലിസിനെതിരേ സിപിഎം ഏരിയാകമ്മറ്റി

Published : 16th September 2017 | Posted By: fsq

 

നാദാപുരം: തെയ്യം കലാകാരന്‍ തൂണേരിയിലെ മഠത്തില്‍ കൊയിലോത്ത് ഫല്‍ഗുണന്റെ വീടിനു നേരെ ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമ കേസ് അട്ടിമറിക്കാനുള്ള പോലിസ് നീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ശ്യാം വല്ലൂര്‍ താഴകുനിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത് അംഗീകരിക്കാനാവില്ല. സമാധനം നിലനില്‍ക്കുന്ന പ്രദേശത്ത് കുഴപ്പമുണ്ടാക്കാനാണ് ആര്‍എസ്എസുകാര്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ, സിപിഎം പതാകകള്‍ നശിപ്പിച്ചു. ഡിവൈഎഫ്‌ഐ തൂണേരി മേഖലാ കമ്മിറ്റിയംഗം നിഖില്‍ ലാലിനെ വീട്ടില്‍ കയറി വധഭീഷണി മുഴക്കി. പിന്നീട് രാത്രി 11 ഓടെ സംഘടിച്ചെത്തിയ ക്രിമിനലുകള്‍ വീടിനു നേരെ അക്രമം അഴിച്ചുവിട്ടു. പട്ടികജാതി പേര് വിളിച്ച് അധിക്ഷേപിച്ച്  വീട്ടമ്മയായ പുഷ്പയെയും മകന്‍ വിഷ്ണുവിനെയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഇത്രയും ഗൗരവമേറിയ സംഭവമായിട്ടും പോലിസ് ജാഗ്രതയോടെ കേസ്സ് അന്വേഷിക്കാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറായിട്ടില്ല. പ്രതികളെ കേസില്‍ നിന്നും രക്ഷപ്പെടുത്താനാണ് പോലിസ് ശ്രമിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കാനുള്ള പോലിസ് നീക്കം നാടിന്റെ സമാധാനം തകര്‍ക്കും. അക്രമികളെ രക്ഷപ്പെടുത്തുകയും നിരപരാതികളെ പീഡിപ്പിക്കാനുമുള്ള നിലപാട് സംഘര്‍ഷം വര്‍ധിപ്പിക്കും. വീട് ആക്രമണ കേസിലെ മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഏരിയ സെക്രട്ടറി പി പി ചാത്തു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss