|    Mar 23 Thu, 2017 3:57 pm
FLASH NEWS

തെയിംസിനെ കണ്ടെത്തി; 140 വര്‍ഷത്തിനു ശേഷം

Published : 11th August 2016 | Posted By: Navas Ali kn

മോസ്‌കോ: സൈബീരിയയിലേക്കുള്ള കപ്പല്‍പ്പാതക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെ 140 വര്‍ഷം മുന്‍പ് മുങ്ങിയ ബ്രിട്ടീഷ് ആവിക്കപ്പല്‍ കണ്ടെത്തി. റഷ്യയിലെ യനൈസെ നദിയില്‍ മുങ്ങിയ തെംസ് ആവിക്കപ്പലാണ് കണ്ടെത്തിയത്. 19ാം നൂറ്റാണ്ടില്‍ കടലിന്റെ അടിത്തട്ടിലേക്കു താഴ്ന്നു പോയ കപ്പല്‍ റഷ്യന്‍ ഗവേഷകരാണ് ഇതിനായി തിരച്ചില്‍ നടത്തിയത്. കപ്പലിന്റെ പുകക്കുഴല്‍ നദിയുടെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലും ബാക്കിയുള്ള ഭാഗം എട്ടു മീറ്റര്‍ താഴ്ച്ചയില്‍ ചെളിയില്‍ പുതഞ്ഞ നിലയിലുമായിരുന്നു. 120 ടണ്‍ കേവുഭാരമുള്ള തെംസ് കപ്പലിന്റെ കപ്പിത്താന്‍ ജോസഫ് വിഗിന്‍സ് ആയിരുന്നു. ആര്‍ടിക് ഉള്‍ക്കടലിലൂടെ ബ്രിട്ടനും സൈബീരിയക്കുമിടയില്‍ കപ്പല്‍പാത കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം പര്യടനത്തിനിറങ്ങിയത്. യനൈസെ നദിയില്‍ പ്രവേശിച്ച ആദ്യ കപ്പലും ഇതാണ്.1876ലാണ് യനൈസെ നദിയില്‍ കപ്പല്‍ പ്രവേശിച്ചത്. തണുത്തുറഞ്ഞ നദിയില്‍ അകപ്പെട്ട കപ്പല്‍ അവിടെ ഉപേക്ഷിച്ച് അദ്ദേഹവും സംഘവും ഇംഗ്ലണ്ടിലേക്കു മടങ്ങി. അടുത്ത വര്‍ഷം അദ്ദേഹം സഹപര്യവേക്ഷകരോടൊപ്പം വീണ്ടുമെത്തിയെങ്കിലും ദൗത്യം പുനരാരംഭിക്കാനാകാതെ തിരിച്ചുപോകുകയായിരുന്നു. പിന്നീട് നദിയിലേക്കു താഴ്ന്നു പോയ കപ്പല്‍ 140 വര്‍ഷത്തിനു ശേഷമാണ് കണ്ടെത്തിയത്.

(Visited 78 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക