|    Apr 24 Tue, 2018 10:22 am
FLASH NEWS

തെങ്ങുവീണ് അടുക്കളപ്പുരയും ബൈക്കും തകര്‍ന്നു

Published : 29th July 2016 | Posted By: SMR

അന്തിക്കാട്: കാറ്റിലും മഴയിലും വീടിനു മുകളില്‍ തെങ്ങ് വീണ് അടുക്കളപ്പുരയും  ബൈക്കും തകര്‍ന്നു. അന്തിക്കാട് പടിയം  പള്ളിയില്‍ മണികണ്ഠന്റെ ടെറസ് വീടിനോട് ചേര്‍ന്ന അടുക്കളപ്പുരയ്ക്ക് മീതെയാണ് തെങ്ങ് കടയൊടിഞ്ഞ് വീണ് നാശം വിതച്ചത്. ടെറസ് വീടിന്റെ സണ്‍ഷെയ്ഡ് ഭാഗികമായും  ഓല മേഞ്ഞ അടുക്കളപ്പുര പൂര്‍ണമായും തകര്‍ന്നു. മരം മുറിക്കാരനായ മണികണ്ഠന്‍  അടുക്കളപ്പുരയില്‍ സൂക്ഷിച്ചിരുന്ന  നാലു കട്ടറുകളും, ബൈക്കും ടിവിയും നശിച്ചു.
ഏകദേശം 75,000 രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. പരമ്പരാഗത കള്ള് ചെത്തുതൊഴിലാളിയായ മണികണ്ഠന്‍ ചെത്തുതൊഴില്‍ നിലച്ചതോടെയാണ് ജീവിതോപാധിയ്ക്കായി മരം മുറി ആരംഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss