തെങ്ങുകയറ്റ തൊഴിലാളി മകന്റെ കുത്തേറ്റ് മരിച്ചു
Published : 4th May 2016 | Posted By: SMR
ഉദുമ: മകന്റെ കുത്തേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ഉദുമ ബാര അടുക്കത്ത്വയല്‍
കോളനിയിലെ സുന്ദരനാ(48)ണ് മരിച്ചത്.
ഏപ്രില്‍ 24ന് വൈകിട്ട് ഏഴോടെ മദ്യലഹരിയില്‍ സുന്ദരനും മകന് സന്തോഷും തമ്മില്‍ വാക്ക്
തര്‍ക്കമുണ്ടായിരുന്നു. അതിനിടെ സന്തോഷ് പിതാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മകന് സന്തോഷിനെ ബേക്കല്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ചന്ദ്രാവതി. മറ്റുമക്കള്‍: സന്ധ്യ, ശാലിനി, സരിത. മരുമക്കള്‍: മിനി, അഭി, അശോകന്, വെങ്കിടേഷ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.