|    Aug 17 Thu, 2017 11:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

തെങ്കാശിയില്‍ നിന്നു 1.4 കോടി യുടെ വ്യാജ കറന്‍സി പിടിച്ചെടുത്തു

Published : 5th June 2017 | Posted By: fsq

 

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തു. ഹസന്‍ (61), സാമിദുരൈ (49) എന്നിവരില്‍ നിന്നാണ് പണം കണ്ടെടുത്തത്. തെങ്കാശി ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ രീതിയില്‍ കണ്ട ഇരുവരുടെയും ബാഗ് പരിശോധിച്ചപ്പോള്‍ ആറു ലക്ഷം രൂപയുടെ വ്യാജ കറന്‍സികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പോലിസ് ചോദ്യം ചെയ്യലിലാണ് സാമിദുരൈയുടെ വീട്ടില്‍ സൂക്ഷിച്ച പണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 2000, 500, 100 എന്നീ നോട്ടുകള്‍ കൂടാതെ ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്നു ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങളും പോലിസ് കണ്ടെടുത്തു. ഇവര്‍  കള്ളനോട്ട് സംഘത്തിന്റെ ഭാഗമാണെന്നും എവിടെയൊക്കെയാണ് പണം വിതരണം ചെയ്തിട്ടുള്ളതെന്നതു സംബന്ധിച്ച് ചോദ്യം ചെയ്യുകയാണെന്നും പോലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തിരുനെല്‍വേലി ജില്ലയില്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക