|    Oct 22 Mon, 2018 1:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തം: കൂടുതല്‍ പത്തനംതിട്ടയില്‍

Published : 18th September 2017 | Posted By: fsq

 

എസ് ഷാജഹാന്‍

പത്തനംതിട്ട: സംസ്ഥാനത്ത് തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ശക്്തമാവുന്നു. ഏറ്റവും അധികം മഴ ലഭിച്ചത് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ്. കുറവ് തിരുവനന്തപുരത്തും. എന്നാല്‍, പത്തനംതിട്ടയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്നതിലും 3.23 ശതമാനം അധിക മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഏറ്റവും അധികം മഴ ലഭിച്ചത് പാലക്കാട് ജില്ലയിലെ മണ്ണാര്‍കാടാണ്. ഇവിടെ 235 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വടകരയില്‍ 180 മില്ലീമീറ്ററും എറണാകുളം പിറവത്ത് 148.6 മില്ലീമീറ്ററും പെരുമ്പാവൂരിലും കോന്നിയിലും 120 മില്ലീമീറ്റര്‍ വീതവും മഴ ലഭിച്ചു. സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പ്രതീക്ഷിച്ചതിലും 12.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ സപ്തംബര്‍ മുന്നുവരെ 1678.1 മില്ലീമീറ്റര്‍ മഴ ലഭിച്ചു. പ്രതീക്ഷിച്ചത് 1918.1 മില്ലീ മീറ്റര്‍ മഴയാണ്. ലക്ഷദ്വീപില്‍ 15.6 ശതമാനം മഴ അധികം ലഭിച്ചു. ശരാശരി 918.8 മില്ലീമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ലക്ഷദ്വീപില്‍ 1062.13 മില്ലീമീറ്റര്‍ മഴ ഇതിനോടകം ലഭിച്ചു. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന്റെ സംഭരണികളില്‍, ശേഷിയുടെ 57 ശതമാനം വെള്ളമുണ്ട്. ഇടുക്കി, ശബരിഗിരി വൈദ്യുതി നിലയങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്ന് സംഭരണികളില്‍ 55 ശതമാനവും, ഗ്രൂപ്പ് രണ്ടില്‍ 75 ശതമാനവും ഗ്രൂപ്പ് മൂന്നില്‍ 97 ശതമാനവും വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 121.497 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള അധിക ജലം സംഭരണികളിലെത്തി. 2361.846 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ജലം സംഭരണികളിലുണ്ട്്. ഇതേസമയം 2016ല്‍ 2240.35 ദശലക്ഷം യൂനിറ്റ്് വെള്ളമാണ് സംഭരണികളിലുണ്ടായിരുന്നത്. ഇത് കെഎസ്ഇബിക്ക് ആശ്വാസമാണ്്. സംസ്ഥാനത്തെ ശരാശരി വൈദ്യുതോല്‍പാദനം 20.61 ദശലക്ഷം യൂനിറ്റാണ്. പ്രതിദിന ഉപഭോഗം 64.23  ദശലക്ഷം യൂനിറ്റും. 43.62 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് നിന്നും കെഎസ്ഇബി ലിമിറ്റഡ് വാങ്ങി വിതരണം ചെയ്യുന്നു. ഇതിനിടയിലും വയനാട്ടില്‍ മഴയുടെ ലഭ്യതയില്‍ 43.15 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss