|    Jan 22 Sun, 2017 3:15 am
FLASH NEWS

തെക്കേ കോഞ്ചിറ കോള്‍പടവില്‍ ഞാറുനടാന്‍ ബംഗാളി തൊഴിലാളികള്‍

Published : 13th October 2016 | Posted By: Abbasali tf

പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തിലെ തെക്കേ കോഞ്ചിറ കോള്‍പടവില്‍ ബംഗാളി തൊഴിലാളികള്‍ ഞാറുനടീലിനായി എത്തി. നൂറ്റി എഴുപത്തിയഞ്ച് ഏക്കര്‍ വിസ്തൃതിയിലുള്ള പടവിലെ ഞാറ് നടീല്‍ 70 ബംഗാളി തൊഴിലാളികളുടെ നേതൃത്വത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ഒരു ഏക്കറില്‍ ഞാറ് നട്ടു പിടിപ്പിക്കുന്നതിന് നാലായിരം രൂപയാണ് ബംഗാളി തൊഴിലാളികള്‍ ഈടാക്കുന്നത്. യന്ത്രസഹായത്തോടെ ഞാറ് നടീല്‍ നടത്തുന്ന കൃത്യത ബംഗാളി തൊഴിലാളികളുടെ ഞാറ് നടീലില്‍ കാണാന്‍ കഴിയും. കോള്‍പടവില്‍ പ്രത്യേകം തയ്യാറാക്കി ഷെഡുകളില്‍ കഴിയുന്ന ബംഗാളി തൊഴിലാളികള്‍ രാവിലെ ആറോടെ പണികള്‍ക്കായി എത്തുന്നുണ്ട്. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം ശങ്കര്‍ നടീല്‍ ഉല്‍സവം ഉദ്ഘാടനം ചെയ്തു. പടവ് കമ്മിറ്റി പ്രസിഡന്റ് ആര്‍ എസ് അബ്ദുട്ടി അധ്യക്ഷനായിരുന്നു. ഷീല ചന്ദ്രന്‍, പടവ് സെക്രട്ടറി കെ ഡി ആന്റോ, പി കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക