|    Aug 17 Thu, 2017 11:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ 30.26 ശതമാനം കുറവ് ; വരാനിരിക്കുന്നത് കടുത്ത ജലക്ഷാമം

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ലഭിച്ച മഴ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരുന്നതിനാല്‍ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമമെന്നു മുന്നറിയിപ്പ്. 2017 ജൂണ്‍-ജൂലൈ മാസങ്ങളില്‍ ലഭിച്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ 30.26 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍. 2017 ജൂണില്‍ പതിവില്‍ ലഭിക്കേണ്ട മഴയില്‍ 11 ശതമാനത്തിന്റെ കുറവും ജൂലൈയില്‍ 48 ശതമാനത്തിന്റെ കുറവുമാണുള്ളത്. 2016ല്‍ ഇതു യഥാക്രമം 8 ശതമാനത്തിന്റെയും 39 ശതമാനത്തിന്റെയും കുറവായിരുന്നു. തുടര്‍ന്ന് കേരളത്തിലാകമാനം വന്‍ ജലദൗര്‍ലഭ്യമാണ് അനുഭവപ്പെട്ടത്. ജലസംഭരണികളിലെല്ലാം 2016നേക്കാള്‍ താഴ്ന്ന ജലനിരപ്പാണ് 2017ല്‍ രേഖപ്പെടുത്തി കാണുന്നത്. ഈയവസ്ഥ തുടര്‍ന്നാല്‍ ദുഷ്‌കരമായ അവസ്ഥ അടുത്ത വേനലില്‍ വരും. വരുംദിനങ്ങളില്‍ ജലം കരുതലോടെ വിനിയോഗിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ് അഭ്യര്‍ഥിച്ചു. മഴവെള്ള സംഭരണത്തിന് അടിയന്തരപ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മാറിയ സാഹചര്യത്തില്‍ ജലസംഭരണത്തിനും ജലസംരക്ഷണത്തിനുമായി പുതിയൊരു ജലസംസ്‌കാരത്തിനു നമ്മള്‍ സന്നദ്ധരാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക