|    Mar 25 Sat, 2017 3:23 am
FLASH NEWS

തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ നാവികാഭ്യാസം

Published : 10th July 2016 | Posted By: SMR

ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ തര്‍ക്കദ്വീപില്‍ ചൈനയുടെ നാവികാഭ്യാസം. ഹെയ്‌നാന്‍, സിഷ ദ്വീപുകളിലാണ് അഭ്യാസം നടക്കുന്നത്.
പാര്‍സെല്‍ ദ്വീപുകള്‍ എന്നറിയപ്പെടുന്ന ഈ ദ്വീപുകളില്‍ വിയറ്റ്‌നാമും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നാവിക വിഭാഗങ്ങളായ നാന്‍ഹായി ഫഌറ്റ്, ബെയ്ഹായി ഫഌറ്റ്, ഡോണ്‍കായി ഫഌറ്റ് എന്നിവയാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. അഭ്യാസത്തിനെതിരേ വിയറ്റ്‌നാം പ്രതിഷേധമറിയിച്ചു.
തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഫിലിപ്പീന്‍സ് സമര്‍പ്പിച്ച പരാതിയിയില്‍ ഈ മാസം 12ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി പറയാനിരിക്കെയാണ് അഭ്യാസം. തെക്കന്‍ ചൈനാക്കടലിലെ ചൈനയുടെ അവകാശവാദങ്ങള്‍ക്കെതിരേ മലേസ്യ, ബ്രൂണയ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ട്.

(Visited 43 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക