|    Nov 18 Sat, 2017 5:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തെക്കനേഷ്യയില്‍ കാലാവസ്ഥാ മാറ്റം ഗുരുതരമെന്ന് പഠനം

Published : 4th August 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: താപനില അനിയന്ത്രിതമായി വര്‍ധിക്കുന്നതിനാല്‍ 21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളുടെ മൂന്നിലൊന്ന് പ്രദേശങ്ങളില്‍ ജീവിതം അസാധ്യമായിത്തീരുമെന്ന് പഠനം. ഗംഗാ സമതലപ്രദേശത്താണ് കാലാവസ്ഥാ മാറ്റം വലിയ തോതില്‍ ബാധിക്കുകയെന്നു യുഎസിലെ എംഐടിയില്‍നിന്നുള്ള ഗവേഷകര്‍ അറിയിച്ചു. കതാപനിലയിലുണ്ടാവുന്ന വര്‍ധനവ് കണക്കാക്കിയാണ് പ്രവചനങ്ങളെന്നും അവര്‍ വ്യക്തമാക്കി. 35 ഡിഗ്രിയാണ് മനുഷ്യര്‍ക്ക് താങ്ങാവുന്ന കൂടിയ അന്തരീക്ഷ താപനില. താപനില ഇതിലും വര്‍ധിച്ചാല്‍ മരണത്തിനുവരെ കാരണമാവുമെന്നും ഗവേഷകര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക