|    Oct 23 Mon, 2017 8:42 pm
FLASH NEWS
Home   >  Kerala   >  

തൃശ്ശൂര്‍ പൂരം പാരമ്പര്യപ്രകാരം നടത്താന്‍ സര്‍ക്കാര്‍ ആലോചന

Published : 14th April 2016 | Posted By: swapna en

Thrissur Pooram vedikett
തൃശ്ശൂര്‍: പാരമ്പര്യ പ്രകാരം തൃശ്ശൂര്‍ പൂരം നടത്താന്‍ സര്‍ക്കാര്‍ ആലോചന. ഇതിനായി മുഖ്യമന്ത്രി നാളെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പൂരത്തില്‍ വെടിക്കെട്ട് നടത്താന്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചു. നേരത്തെ ആന എഴുന്നള്ളിപ്പിന് വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണം മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ റദ്ദാക്കിയിരുന്നു. ഇതോടെ കുടമാറ്റവും ആനഎഴുന്നള്ളിപ്പും നടത്താന്‍ അനുവാദമായിരുന്നു. പൂരം ആഘോഷങ്ങളില്ലാതെ നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ആനയ്ക്കുള്ള നിയന്ത്രണം ഒഴിവായത് പൂരം ആഘോഷപൂര്‍വ്വം നടത്താനുള്ള സാധ്യതയേറി.

beef

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക