|    Nov 14 Wed, 2018 4:42 am
FLASH NEWS
Home   >  Kerala   >  

തൃശ്ശൂരില്‍ ബിജെപി വന്‍ പണപ്പിരിവ്: നല്‍കാത്തവര്‍ക്കെതിരേ ഭീഷണി

Published : 7th June 2017 | Posted By: shins

തൃശൂര്‍: വ്യാപാരികളില്‍ നിന്ന് ബി.ജെ.പി വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതായി റിപോര്‍ട്ട്. കുന്നംകുളത്ത് വ്യാപാരികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വരെ ആവശ്യപ്പെടുന്നുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതേസമയം, നിര്‍ബന്ധിത പിരിവല്ല, മറിച്ച് പണം നല്‍കാന്‍ അഭ്യര്‍ഥിക്കുക മാത്രമാണ് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. അഞ്ചു ലക്ഷം രൂപവരെയാണ് ഇത്തരത്തില്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസ് കുന്നംകുളത്തെ ഒരു വ്യാപാരിക്ക് ബി.ജെ.പി നല്‍കിയിട്ടുണ്ട്. ആ നോട്ടീസും പുറത്തുവന്നിട്ടുണ്ട്. ആവശ്യപ്പെടുന്ന പണം നല്‍കാത്തവരെ ബി.ജെ.പിക്കാര്‍ ഭീഷണപ്പെടുത്തുന്നന്നൊരോപിച്ച് വ്യാപാരി വ്യവസായ സമിതി രംഗത്തെത്തി. പണം നല്‍കാത്തവരോട് കട നില്‍ക്കുന്നത് റോഡിലേക്കാണല്ലോ, നിങ്ങളുടെ വിറ്റുവരവിന് കണക്കാക്കി സെയില്‍സ് ടാക്‌സ് അടയ്ക്കുന്നുണ്ടോ,  ഇന്‍കം ടാക്‌സ് അടക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് ഭീഷണിപ്പെടുത്തുന്നെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss