|    Sep 22 Sat, 2018 12:45 pm
FLASH NEWS
Home   >  Kerala   >  

തൃശ്ശൂരില്‍ ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

Published : 28th May 2018 | Posted By: sruthi srt

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ബൈക്കുകളില്‍ എത്തിയ അക്രമിസംഘം ഞായറാഴ്ച അര്‍ധരാത്രി ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട സ്വദേശി വിജയന്‍ (56) ആണ് കൊല്ലപ്പെട്ടത്. വിജയന്റെ മകനെ തിരഞ്ഞെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം.

മകന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും  ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു. തുടര്‍ന്ന് വിജയന്റെ ഗുണ്ടകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ വിജയന്‍ മരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss