അച്ഛനെ ചതിച്ച നേതാക്കള്‍ തന്നെയും ചതിച്ചു;പത്മജ
Published : 30th April 2016 | Posted By: mi.ptk

തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് പത്മജ. അച്ഛന് കെ കരുണാകരനെ പിന്നില്‍നിന്നും കുത്തിയ നേതാക്കള്‍ തന്നെയാണ് ഇത്തവണ തന്നെയും ചതിച്ചതെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കള്‍ ചതിച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെടാന്‍ കാരണം. കാലുപിടിച്ച് പറഞ്ഞിട്ടും പലനേതാക്കളും പ്രചാരണത്തിന് വന്നില്ലെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി ബിജെപിക്ക് പോയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസിയ്ക്ക് പരാതി നല്‍കുമെന്നും പത്മജ വ്യക്തമാക്കി.
തൃശൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനോടാണ് പത്മജ പരാജയപ്പെട്ടത്.



ലീഡറുടെ തട്ടകമായ തൃശൂരില്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി. പത്മജ സ്ഥാനാര്‍ഥിയാകുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനകത്ത് എതിര്‍പ്പുകളില്ലെങ്കിലും ഗ്രൂപ്പുകളിയുടെ കേന്ദ്രമായ തൃശൂരില്‍ അടിയൊഴുക്കുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. കൈപ്പമംഗലത്തെ സിറ്റിംഗ് എംഎല്‍എയായ അഡ്വ.വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് മാറി ശക്തമായ മത്സരത്തിന് കളമൊരുക്കി. ബി ഗോപാലകൃഷ്ണന് (ബിജെപി) എന്‍ഡിഎ സ്ഥാനാര്‍ത്ഥി (2011ല്‍ തേറമ്പില്‍ രാമകൃഷ്ണന് 16169 വോട്ട് ഭൂരിപക്ഷം നേടി) െ്രെകസ്്തവ വോട്ടുകള്‍ക്ക് തൃശൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. എപ്പോഴും ഒരാള്‍ തന്നെ ജയിക്കന്നത് തങ്ങളുടെ ഔദാര്യമായി കാണരുതെന്ന പ്രസ്താവന അടുത്തിടെ കത്തോലിക്ക കോണ്‍ഗ്രസ് പുറത്തിറക്കിയത് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് ആര്‍ച്ച് ബിഷപ്പ്് മാര്‍ ആന്‍ഡ്രൂസ്താഴത്തിന് കണ്ട മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കത്തോലിക്ക കോണ്‍ഗ്രസിന്റെ ഈ മുന്നറിയിപ്പ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.