|    Aug 18 Fri, 2017 10:03 pm
FLASH NEWS

തൃശൂര്‍ സമ്പൂര്‍ണ ശൗചാലയ സൗഹൃദ ജില്ലയാവും

Published : 23rd August 2016 | Posted By: SMR

തൃശൂര്‍: ജില്ലയെ സപ്തംബര്‍ 15ന്  സമ്പൂര്‍ണ ശൗചാലയ സൗഹൃദ ജില്ലയായി പ്രഖ്യാപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കെ സി മൊയ്തീന്‍ അറിയിച്ചു.   ആസൂത്രണഭവന്‍ കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വച്ഛ് ഭാരത് മിഷന്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ) പദ്ധതി പുരോഗതി അവലോകന യോഗത്തിലാണ് മന്ത്രി അറിയിച്ചത്.
ജില്ലയില്‍ ശൗചാലയങ്ങളില്ലാത്തവരുടെ പട്ടിക തദ്ദേശ സ്വയം ഭരണ വകുപ്പ് തയ്യാറാക്കി കഴിഞ്ഞു.   പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ പി കെ ബിജു എംപി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍,  ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെജി തിലകന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു ഗീത, എഡിസി (ജനറല്‍) സിജു തോമസ്, ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ രവി രാജ്, എസിപി രാജ് പ്രദീപ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക